Connect with us

Gulf

മദീന വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 30 ലക്ഷം സഊദി റിയാല്‍ പിടികൂടി

Published

|

Last Updated

മദീന: വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 30 ലക്ഷം റിയാല്‍ പിടികൂടി. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പണം പിടികൂടിയത്. സംഭവത്തില്‍ നാല് യാത്രക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും മദീന എയര്‍പോര്‍ട്ട് കസ്റ്റംസ് ഡയറക്ടര്‍ അഹ്മദ് അല്‍ ഗാംദി പറഞ്ഞു.

ലഗേജുകളിലും വസ്ത്രങ്ങള്‍ക്കിടയിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച പണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

Latest