ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസാധന ലഭ്യത ഉറപ്പുവരുത്തും: മന്ത്രി ഷൈലജ

Posted on: August 15, 2019 3:36 pm | Last updated: August 16, 2019 at 10:06 am

വയനാട്: സംസ്ഥാനത്ത് പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് ദുരിതബാധിതരായവര്‍ താമസിക്കുന്ന ക്യാമ്പുകളില്‍ അവശ്യ സാധന ലഭ്യത ഉറപ്പുവരുത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ. സ്ത്രീകളുടെ സാനിറ്ററി നാപ്കിന്‍ ഉള്‍പ്പടെ ആവശ്യമായ എല്ലാ വസ്തുക്കളും ലഭ്യമാക്കാന്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തവണ ദുരന്തമുണ്ടായപ്പോള്‍ ആദ്യ ഘട്ടത്തില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതില്‍ ആളുകള്‍ വലിയതോതില്‍ മുന്നോട്ടു വരാത്ത അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റമുണ്ടായതായും നിരവധി യുവാക്കള്‍ ആവശ്യമായതെല്ലാം ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്നതിന് മുന്നോട്ടു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് ഏറെ സ്വാഗതാര്‍ഹമാണെന്നും അവര്‍ പ്രതികരിച്ചു.