പവന് 28000; സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍

Posted on: August 15, 2019 12:15 pm | Last updated: August 15, 2019 at 3:36 pm

കൊച്ചി: സ്വര്‍ണ വില കുതിച്ചുയരുന്നു. സര്‍വകാല റെക്കോഡ് സ്ഥാപിച്ച് ആഭ്യന്തര വിപണിയില്‍ പവന്റെ വില ഇന്ന് 200 രൂപ വര്‍ധിച്ച് 28000 ത്തിലെത്തി. 3,500 രൂപയാണ് ഗ്രാമിന്റെ വില.

ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. ഇതിനു ശേഷമാണ് വില വന്‍തോതില്‍ ഉയര്‍ന്നത്.