Connect with us

National

ചാന്ദ്രയാന്‍ രണ്ടിന്റെ കുതിപ്പ് തുടരുന്നു; ഭ്രമണപഥ മാറ്റം വിജയിച്ചു

Published

|

Last Updated

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ഭൂകേന്ദ്രീകൃത ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. മുന്‍ നിശ്ചയിച്ച പ്രകാരം ബുധനാഴ്ച പുലര്‍ച്ചെ 2:21നാണ് ചന്ദ്രയാന്‍ രണ്ടിനെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറിയിലേക്ക് മാറ്റിയത്. 1203 സെക്കന്‍ഡ് നേരം പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്.

ജൂലൈ 22നാണ് ചന്ദ്രയാന്‍ രണ്ട് ഉപഗ്രഹം വിക്ഷേപിച്ചത്. ജൂലൈ 23 മുതല്‍ ഈ മാസം ആറ് വരെ അഞ്ച് തവണ പേടകത്തിന്റെ ഭ്രമണപഥം വികസിപ്പിച്ച ശേഷമാണ് ഇന്ന് പുലര്‍ച്ചെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറയിലേക്ക് മാറ്റിയത്. പേടകത്തിലെ എല്ലാ ഘടകങ്ങളും സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.

സെപ്റ്റംബര്‍ രണ്ടിനായിരിക്കും വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടുക. സെപ്റ്റംബര്‍ ഏഴിനായിരിക്കും ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ്. ഈ പ്രക്രിയ വിജയകരായി പൂര്‍ത്തിയാക്കാനായാല്‍ ബഹിരാകാശ പേടകം വിജയകരമായി ചന്ദ്രനില്‍ ഇറക്കാന്‍ സാധിച്ച ലോകത്തെ നാലാമത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് സ്വന്തമാകും

Latest