Connect with us

Kerala

കെഎം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനത്തിന്റെ ക്രാഷ്‌ ഡാറ്റ റെക്കൊർഡർ പരിശോധിക്കും

Published

|

Last Updated

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ച്‌ കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനത്തിന്റെ ക്രാഷ്‌ ഡാറ്റ റെക്കൊർഡർ പരിശോധിക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. കാർനിർമാതക്കളായ വോക്‌സ്‌വാഗൻ അധികൃതരോട്‌ പരിശോധനക്ക്‌ തലസ്ഥാനത്ത്‌ എത്താൻ പ്രത്യേക അന്വേഷക സംഘം ആവശ്യപ്പെട്ടു. അപകട സമയത്ത്‌ വാഹനത്തിന്റെ വേഗത ഉൾപ്പെടെയുള്ള വിവരങ്ങൾ ക്രാഡ്‌ ഡാറ്റ റെക്കോർഡർ പരിശോധിക്കുന്നതിലൂടെ വ്യക്തമാകും. ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റേതാണ് ആഡംബര കാര്‍.

അതിനിടെ, വാഹനം ഓടിച്ചിരുന്ന ശ്രീറാം മദ്യലഹരിയിൽ ആയിരുന്നുവെന്ന്‌ ദൃക്‌സാക്ഷിയും പേരൂർക്കട സ്വദേശിയുമായ ബെൻസൺ മൊഴി നൽകി. മ്യൂസിയം പൊലീസിന്‌ മുന്നിൽ നൽകിയ മൊഴി പ്രത്യേക അന്വേഷക സംഘത്തിന്‌ മുന്നിലും ഇയാൾ ആവർത്തിച്ചു. ശ്രീറാമാണ്‌ വാഹനം ഓടിച്ചിരുന്നത്‌. അമിത വേഗതിലായിരുന്ന വാഹനം. ഡ്രൈവറുടെ സീറ്റില്‍ നിന്നും പുറത്തിറങ്ങിയത് ശ്രീറാമായിരുന്നുന്നെും മൊഴി നൽകി. അപകടം സമയത്ത്‌ അതുവഴി ബൈക്കിൽ വരികയായിരുന്നു താനെന്നും ബെൻസൺ പറഞ്ഞു. സ്വകാര്യ ഭക്ഷണവിതരണ കമ്പനി ജീവനക്കാരനാണിയാൾ.

ശ്രീറാം മദ്യപിച്ചിരുന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്‌ മുന്നിൽ ശാസ്തമംഗലം സ്വദേശി ജോബിയും നേരത്തെ മൊഴി നൽകിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തലവൻ നാർക്കോട്ടിക് അസി. കമീഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. സിറാജ് തിരുവനന്തപുരം യൂണിറ്റ് മാനേജർ എ സൈഫുദ്ദീൻ ഹാജിയെയും യൂണിറ്റിലെ മറ്റു ജീവനക്കാരെയും മൊഴി രേഖപ്പെടുത്താനായി അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest