ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രി വിട്ടു; നാലാഴ്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍

Posted on: August 12, 2019 8:30 pm | Last updated: August 12, 2019 at 8:33 pm


തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീറിനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രിവിട്ടു. മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ വിട്ടയച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന് വൈകുന്നേരം അഞ്ചരയോടെയാണ് ഡിസ്ചാർജ് ചെയ്തത്. നാലാഴ്ച വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.