കനത്ത മഴയിലും സഊദി ജംബോ വിമാനം കരിപ്പൂരിലിറങ്ങി

Posted on: August 11, 2019 12:39 am | Last updated: August 11, 2019 at 12:39 am


കൊണ്ടോട്ടി: ജംബോ വിമാനം വീണ്ടും കരിപ്പൂരിലിറങ്ങി. 405 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന സഊദി എയർലൈൻസിന്റെ എസ് വി 3748 777300 വിമാനം ഇന്നലെ ഉച്ചക്ക് 2.10ന് കരിപ്പൂരിലെത്തി. ജിദ്ദയിൽ നിന്നുള്ള പ്രത്യേക വിമാനമായിരുന്നു ഇത്.

കരിപ്പൂരിൽ ജംബോ വിമാനങ്ങൾക്ക് ഇറങ്ങാൻ പറ്റിയ റൺവേ അല്ലെന്ന് റിപ്പോർട്ട് നൽകിയവർക്ക് ഏറ്റ തിരിച്ചടി കൂടിയായിരുന്നു ജംബോ വിമാനത്തിന്റെ വരവ്. കനത്ത മഴയിൽ മറ്റ് വിമാനങ്ങൾ തിരിച്ചു വിടുകയും സമയം വൈകി പറക്കുമ്പോഴുമാണ് സഊദി വിമാനം സുരക്ഷിതമായി കരിപ്പൂരിലിറങ്ങിയത്. 200ൽ അധികം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. 450 സീറ്റുകളിൽ 12 ബിസിനസ് ക്ലാസും ബാക്കി എക്കോണമി ക്ലാസുമാണ്. ഈ വിമാനം വൈകീട്ട് 03.40ന് തിരിച്ച് ജിദ്ദയിലേക്ക് പുറപ്പെട്ടു.