Connect with us

Kerala

കഴിഞ്ഞ പ്രളയത്തില്‍ കേന്ദ്രം തന്ന തുക സംസ്ഥാനം ഉപയോഗിച്ചില്ലെന്ന് കേന്ദ്രമന്ത്രി മരളീധരന്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിന് സാമ്പത്തിക പരാധീനതയില്ലെന്നും കഴിഞ്ഞ തവണ പ്രളയസഹായമായി കേന്ദ്രം അനുവദിച്ച തുകയില്‍ 1400 കോടി രൂപ ഉപയോഗിക്കാതെ കിടിക്കുന്നുണ്ടെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

കഴിഞ്ഞതവണ 2047 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ ചെലവഴിക്കാത്ത 1400 കോടിയോളം രൂപയുണ്ട്. സംസ്ഥാനം കൂടുതല്‍ സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക പരാധീനതയുടെ പ്രശ്‌നം കേരളത്തിന് ഇല്ല. അതേസമയം കേരളത്തിന് അടിയന്തരദുരിതാശ്വാസത്തിന് 52. 27കോടി ഇക്കൊല്ലം അനുവദിച്ചെന്നും മുരളീധരന്‍ അറിയിച്ചു.

സൈന്യം, സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Latest