Connect with us

Kerala

സർക്കാർ ജീവനക്കാർ അവധി ദിനങ്ങളിൽ ഡ്യൂട്ടിയെടുക്കണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: അവധി ദിവസങ്ങളിലും സർക്കാർ ജീവനക്കാർ ഡ്യൂട്ടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. സംസ്ഥാനത്ത് കനത്ത മഴയും കാറ്റും മലയിടിച്ചിലും നിലനിൽക്കുന്ന സാഹചര്യം മനസ്സിലാക്കി ഡ്യൂട്ടിക്കെത്തണമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പൊതു അവധി ദിവസങ്ങളായ ആഗസ്റ്റ് 10, 11, 12 തീയതികളിൽ അവധി ദിനങ്ങളാണ്. ചില ജീവനക്കാർ അടുത്ത ദിവസങ്ങളിലും നേരത്തേ അവധിയെടുത്തിട്ടുണ്ടാവാം. അവരും ഡ്യൂട്ടിക്ക് ഹാജരാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

അതേസമയം, ദുരിതാശ്വാസ രക്ഷാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ (ഡയറക്ടറേറ്റ് ഉൾപ്പെടെ) പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് എല്ലാ ശ്രേണിയിലുള്ള ആവശ്യമായ ഉദ്യോഗസ്ഥർക്ക് വകുപ്പ് മേധാവികൾ ഡ്യൂട്ടി നിശ്ചയിച്ചു നൽകണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവരിറക്കി.
എല്ലാ വകുപ്പിലും ലഭ്യമായ സൗകര്യങ്ങൾ ജില്ലാ ദുരന്ത നിവാരണ ചെയർമാൻമാരായ കലക്ടർമാരുടെ ആവശ്യാനുസരണം വിട്ടുകൊടുക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്.

Latest