Kerala
ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെഎം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
തെളിവുകളുടെ അഭാവത്തിലാണ് തിരുവനന്തപുരം സിജെഎം കോടതി ശ്രീറാം വെങ്കിട്ടരാമന് ഇന്ന് ജാമ്യം അനുവദിച്ചത്. പ്രതി മദ്യപിച്ചിരുന്നതായി തെളിയിക്കാന്‍ പ്രോസിക്യൂഷന്റെ പക്കല്‍ രേഖകള്‍ ഇല്ലാതിരുന്നതാണ് തിരിച്ചടിയായത്. മദ്യപിച്ചുള്ള വാഹനാപകട കേസുകളില്‍ മുഖ്യ തെളിവായി നല്‍കേണ്ടത് പ്രതിയുടെ രക്തപരിശോധനാ ഫലമാണ്. രക്ത പരിശോധന നടത്താന്‍ വൈകിയതിനാല്‍ ഇതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
---- facebook comment plugin here -----