Kerala
കൊലയാളി ശ്രീറാമിനെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥ, പോലീസ് ചരടുവലി സജീവം

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിനെ കാറിടിച്ച്‌കൊന്ന ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കാെേത പോലീസ്. ജനം ഒന്നൊടങ്കം കുറ്റവാളിക്ക് ശിക്ഷ ലഭിക്കണമെന്നും ബഷീറിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെടുമ്പോഴും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ എങ്ങിനെ ശ്രീറാമിനെ രക്ഷിച്ചെടുക്കാമെന്നാണ് ചിന്തിക്കുന്നത്. സര്‍ക്കാറിന്റെ ശക്തമായ സമ്മര്‍ദവും
ഇടപെടലുമുണ്ടായിട്ടും ഇതെല്ലാം അവഗഗണിച്ച് ശ്രീറാമിനെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥ ലോഭി ശ്രമിക്കുകയണ്.
അപകടമുണ്ടാകുന്നതിനു മണിക്കൂറുകള്‍ക്കുക്ക് മുമ്പ് നടന്ന മദ്യപാന പാര്‍ട്ടിയെക്കുറിച്ച് പോലീസ് ഇതുവരെ ഒന്നും അന്വേഷിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അപകടത്തിനു മുമ്പ് ശ്രീറാം താമസിച്ചിരുന്ന മുറി പരിശോധിക്കാനും തയ്യാറായില്ല.
കവടിയാറിലെ സിവില്‍ സര്‍വീസസ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിലായിരുന്നു അപകടത്തിനു മുമ്പ് മൂന്ന് ദിവസം ശ്രീറാം താമസിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടദിവസം അവിടെനിന്ന് രാത്രി 12ന് ഇറങ്ങുന്നതായി നിരീക്ഷണക്യാമറയിലും കണ്ടെത്തി. എന്നാല്‍ മുറി ഇതുവരെ പരിശോധിച്ചിട്ടില്ല. പകരം മുറി പൂട്ടി മുദ്രവെച്ചു എന്നാണ് പോലീസിന്റെ വാദം.
സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച കവടിയാറിലെ കെട്ടിടം സര്‍ക്കാര്‍ ആവശ്യത്തിനു വിട്ടുകൊടുക്കണമെന്നു പലവട്ടം ആവശ്യപ്പെട്ടിട്ടും ഐ എ എസ് സംഘം കൈയടക്കിവെച്ചിരിക്കുകയാണ്. മന്ത്രി ഇ പി ജയരാജന്‍ തിരികെ മന്ത്രിസ്ഥാനത്തെത്തിയപ്പോള്‍ ഈ കെട്ടിടം ഔദ്യോഗിക വസതിയായി ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഒടുവില്‍ മന്ത്രിക്കു താമസിക്കാന്‍ വാടകക്ക് വീടെടുക്കേണ്ടി വരുകയായിരുന്നു.