ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍

Posted on: August 5, 2019 3:07 pm | Last updated: August 5, 2019 at 3:07 pm

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനുത്തരവാദിയായ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നടപടി വെറും സസ്‌പെന്‍ഷനില്‍ ഒതുക്കരുതെന്നും സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. ശ്രീറാമിനെതിരായ അന്വേഷണത്തില്‍ പോലീസ് സ്വീകരിക്കുന്ന മെല്ലപ്പോക്കില്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കടുത്ത ആശങ്കയുണ്ട്.

ബഷീറിന്റെ മരണത്തോടെ അനാഥമായ കുടംബത്തെ സഹായിക്കുന്നതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുന്നതിനൊപ്പം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തയാറാകണമെന്നും പ്രസിഡന്റ് കമാല്‍ വരദൂര്‍ പറഞ്ഞു. ബഷീറിന്റെ കുടംബത്തെ സഹായിക്കാന്‍ മുന്നോട്ട് വന്ന ലൂലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയോടുള്ള മാധ്യമ സമൂഹത്തിന്റെ നന്ദി അറിച്ചു.