Kannur
ഇരിട്ടി മാക്കൂട്ടം ചുരം റോഡില്‍ മണ്ണിടിഞ്ഞു; ഗതാഗതം തടസപ്പെട്ടു

കണ്ണൂര്‍: ഇരിട്ടി കൂട്ടുപുഴ മാക്കൂട്ടം ചുരം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പുലര്‍ച്ചയോടെ ശക്തമായ മഴയില്‍ മണ്ണിടിയുകയും റോഡിന്റെ ഒരു ഭാഗം തകരുകയും ചെയ്‌തോടെ മൈസൂര്‍ ബാംഗ്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളടക്കം ഇരിട്ടിയില്‍ നിന്നും വീരാജ്‌പേട്ടയിലേക്കുള്ള ഗതാഗതം മാനന്തവാടിവഴി തിരിച്ചുവിട്ടു. മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകളെയും കടത്തിവിടുന്നില്ല.
---- facebook comment plugin here -----