National
കാശ്മീരില്‍ എന്ത് സംഭവികക്കും; രാജ്യം ശ്വാസമടക്കി കാത്തിരിക്കുന്നു- ആനന്ദ് മഹീന്ദ്ര

ന്യൂഡല്‍ഹി: ഇന്നത്തെ ദിവസം ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന സംഭവവികാസങ്ങളില്‍ ആശങ്ക പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.
എല്ലാ തിങ്കളാഴ്ചയും പോലെയുള്ള ഒരു ദിവസമായി ഇന്നത്തെ ദിവസത്തെ കണാന്‍ കഴിയില്ല. കാശ്മീരില്‍ എന്ത് സംഭവിക്കുമെന്നറിയാന്‍ ശ്വാസമടക്കി കാത്തിരിക്കുകയാണ് ഈ രാജ്യമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
അവിടെയുള്ള എല്ലാവരുടേയും സുരക്ഷ്‌ക്കായി പ്രാര്‍ഥിക്കുന്നു. അതിനൊപ്പം പുറത്തുവരുന്ന തീരുമാനം എന്തായാലും അത് രാജ്യത്തിന്റെ ശക്തമായ ഭാവിക്ക് ഉതകുന്ന കാര്യമാകട്ടെയെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
ജമ്മു കശ്മീരില്‍ നടക്കുന്ന സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, ശശി തരൂര്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
ഇന്നത്തെ ദിവസം അവസാനിക്കും മുമ്പ് ജമ്മു കശ്മീരില്‍ എന്തെങ്കിലും വലിയ പ്രതിസന്ധി ഉണ്ടാകുമോ എന്ന കാര്യം നമ്മള്‍ അറിയുമെന്നായിരുന്നു ചിദംബരം ട്വീറ്റ് ചെയ്തത്. അശുഭകരമായതൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിഷയത്തില്‍ ശശി തരൂര്‍ എം ിയും പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യക്കാരനായ ഓരോ ജനാധിപത്യവാദിയും കശ്മീരിലെ മുഖ്യധാരാ നേതാക്കളോടൊപ്പം നില്‍ക്കുമെന്നായിരുന്നു തരൂര്‍ ട്വീറ്റ് ചെയ്തത്.