National
നിരോധനാജ്ഞക്ക് പിന്നാലെ കാശ്മീരില്‍ ഇന്റര്‍നെറ്റും സ്തംഭിപ്പിച്ചു

ശ്രീനഗര്‍: കാശ്മീരീരില്‍ ജനാധിപത്യം അട്ടിമറിക്കുന്ന തരത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ കളമൊരുക്കുന്നു. കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയുന്നതടക്കം രാഷ്ട്രീയ ഇടപെടലിലൂടെ താഴ്വരെയ അശാന്തിയിലേക്ക് തള്ളിവിടാനുള്ള കേന്ദ്ര നീക്കങ്ങളാണ് നടക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് അര്‍ധരാത്രി നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. പാതുസ്ഥലങ്ങളില്‍ റാലികളോ പ്രതിഷേധപ്രകടനങ്ങളോ നടത്തരുതെന്നാണ് അധികൃതര്‍ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. ഇതിന് പിന്നാലെ പല
യിടത്തും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം തടഞ്ഞതായാണ് പുതിയ വിവരം. ബ്രോഡ് ബാന്റ് സേവനവും തടഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. സ്‌കൂളുകളും കോളജുകളും ഒരറിയിപ്പ് കിട്ടുന്നത് വരെ തുറക്കരുതെന്നാണ് അറിയിപ്പ് കിട്ടിയിട്ടുള്ളത്.
പ്രതിഷേധം ഭയന്ന് കാശ്മീരിലെ രാഷ്ട്രീയ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവര്‍ക്ക് പുറമെ ഇന്ന് പമുഖ സി പി എം നേതാവ് യൂസഫ് തരിഗാമിയെയും വീട്ടുതടങ്കലിലാക്കി. സി പി എം ന്ദകമ്മിറ്റിയംഗവും കുല്‍ഗാം എം എല്‍ യുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ അറസ്റ്റ് ചെയ്ത ശേഷമാണ് തരിഗാമിയെ വീട്ടുതടങ്കലിലാക്കിയത്. ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി, പ്രമുഖ നേതാവായ സാജിദ് ലോണ്‍, ഉസ്മാന്‍ മജീദ് എന്നിവരെല്ലാം ീട്ടുതടങ്കലിലാണുള്ളത്.