Kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ കാലവര്‍ഷം വീണ്ടും കനക്കും
തിരുവനന്തപുരം: ചെറിയ ഇടവേളക്കു ശേഷം സംസ്ഥാനത്ത് കാലവര്‍ഷം ഇന്നു മുതല്‍ വീണ്ടും സജീവമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തെ കണക്കിലെടുത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതാണ് ഇക്കാര്യം. ഈമാസം എട്ടുവരെ കനത്ത മഴക്ക് സാധ്യതയുണ്ട്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റ് വീശാനുള്ള സാധ്യത മുന്‍നിര്‍ത്തി മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
ഇന്നു മുതല്‍ ഏഴുവരെ കര്‍ണാടക തീരത്തും, തിങ്കള്‍ മുതല്‍ ഏഴുവരെ കേരള തീരത്തും കടലില്‍പ്പോകുന്നത് വിലക്കിയിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍ ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കസാര്‍കോട് ജില്ലകളില്‍ ഓറഞ്ചും ബുധനാഴ്ച ഇതര ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
---- facebook comment plugin here -----