കുല്‍ദീപ് സിംഗ് സെനഗറിനെ ബി ജെ പി പുറത്താക്കി

Posted on: August 1, 2019 1:32 pm | Last updated: August 1, 2019 at 7:42 pm

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യ പ്രതി കുല്‍ദീപ് സിംഗ് സെനഗറിനെ ബി ജെ പി പുറത്താക്കി. സംഭവം നടന്ന് രണ്ടു വര്‍ഷത്തിനു ശേഷമാണ് പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് നടപടിയുണ്ടായത്. ഇരയും കുടുംബവും വാഹനാപകടത്തില്‍ പെട്ടതില്‍ കുല്‍ദീപിന് പങ്കുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് പാര്‍ട്ടി നടപടി സ്വീകരിക്കാന്‍ തയാറായത്. കേസില്‍ സുപ്രീം കോടതിയുടെ ഇടപെടലും ബി ജെ പിയെ സമ്മര്‍ദത്തിലാഴ്ത്തിയിരുന്നു.

ജയിലില്‍ കഴിയുന്ന സെനഗറിനെതിരെ വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. നാലു തവണ എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് സെനഗര്‍.