Connect with us

National

കാര്യമായ എതിര്‍പ്പില്ലാതെ മോട്ടോര്‍ വാഹന നിയമഭേദഗതി രാജ്യസഭയും പാസാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: പുതിയ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ കാര്യമായ എതിര്‍പ്പില്ലാതെ രാജ്യസഭയും പാസാക്കി. ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ രംഗത്തുവന്നിരുന്നു. ബില്‍ കോര്‍പറേറ്റുകളെ സഹായിക്കുന്നതും ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. എന്നാല്‍ ഇടതുക്ഷമടക്കുള്ള ചില പ്രതിപക്ഷ കക്ഷികള്‍ എതിര്‍ത്തെങ്കിലും ബില്‍ രാജ്യഭയിലും പാസാകുകയായിരുന്നു.

വാഹന രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി ഡീലര്‍മാര്‍ക്ക് തന്നെ ഇനി നല്‍കാം. ഇത് സ്വകാര്യ കമ്പനികളെ രജിസ്‌ട്രേഷന്‍ ഏല്‍പ്പിക്കലല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്‌സയഭയില്‍ വിശദീകരിച്ചു. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ ബില്‍.

മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി 10000 രൂപയും മൊബൈലില്‍ സംസാരിച്ചാല്‍ 5000 രൂപയുമാണ് പിഴ. ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാന്‍ ഇനി ആധാര്‍ നിര്‍ബന്ധമാക്കും. ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ചുരുങ്ങിയ പിഴ 100 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി, 10,000 രൂപയാണ് പരമാവധി പിഴ.അപകടകരമായി വാഹനം ഓടിച്ചാല്‍ 5000 രൂപയാണ് പിഴ.