അനില്‍ കപൂര്‍ മലബാര്‍ ഗോള്‍ഡ് ബ്രാന്‍ഡ് അംബാസഡര്‍

Posted on: July 31, 2019 8:42 pm | Last updated: July 31, 2019 at 8:44 pm

ദുബൈ: 250 ഔട്ട്‌ലെറ്റുകളുമായി ആഗോള റീട്ടെയില്‍ ജ്വല്ലറി ശൃംഖലകളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ബോളിവുഡ് താരം അനില്‍ കപൂറിനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. 2005 മുതല്‍ നിര്‍മ്മാതാവായും സജീവമാണ് അനില്‍ കപൂര്‍. 40 വര്‍ഷമായി ബോളിവുഡിലുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, ഒരു സ്‌ക്രീന്‍ ആക്‌റ്റേര്‍സ് ഗില്‍ഡ് അവാര്‍ഡ്, ആറ് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ എന്നിവയടക്കം നിരവധി പുരസ്‌ക്കാരങ്ങളും അഭിനയ മികവിന് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അനില്‍ കപൂറിനെ മലബാര്‍ കുടുംബത്തിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. നിരവധി ഒൗട്ട്‌ലെറ്റുകളുടെ ഉദ്ഘാടകനെന്ന നിലയില്‍ അനില്‍ കപൂറുമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗ്രൂപ്പ് ബന്ധം പുലര്‍ത്തുന്നുണ്ട്. ഇപ്പോള്‍ ആ ബന്ധം കൂടുതല്‍ സുദൃഢമായിരിക്കുന്നു. ഇന്ത്യയിലും ആഗോള തലത്തിലും ഏറെ ഖ്യാതിയുളള അനില്‍ കപൂറിന്റെ സാന്നിധ്യം, വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള ഗ്രൂപ്പിന്റെ ഇന്ത്യയിലെയും ആഗോളതലത്തിലെയും പ്രയാണത്തിന് മുതല്‍ക്കൂട്ടാവുമെന്നും എം പി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.