Connect with us

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം

Published

|

Last Updated

ഇടുക്കി: നെടുങ്കണ്ടം പോലീസ് കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റമോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. വാഗമണ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്‌കരിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. തുടര്‍ന്ന് കാഞ്ഞിരപ്പിള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ മൃതദേഹം മറവ് ചെയ്യും.

പോസ്റ്റ്‌മോര്‍ട്ടത്തിന് പുറമെ ആന്തരികാവയവങ്ങള്‍ പരിശോധിക്കാനുള്ള ക്രമീകരണങ്ങളും ഡി എന്‍ എ ടെസ്റ്റ് എടുക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.
മൃതദേഹം അഴുകിയ നിലയിലാണ്. എങ്കിലും റീ പോസ്റ്റുമോര്‍ട്ടത്തിലൂടെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജൂഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തിന് പുറമെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആന്തരീകാവയവങ്ങള്‍ പരിശോധിക്കാനുള്ള ക്രമീകരണങ്ങളും ഡി എന്‍ എ ടെസ്റ്റ് എടുക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വീഴ്ചകളുണ്ടെന്ന വിലയിരുത്തലിലാണ് ജൂഡീഷ്യല്‍ കമ്മീഷന്‍ റീ പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ടത്. ആന്തരീകാവയവങ്ങള്‍ പരിശോധിക്കുകയോ, വാരിയെല്ലിലെ പൊട്ടലിന്റെ കാര്യം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഇത് കേസിനെ തന്നെ ബാധിക്കുമെന്നാണ് കമ്മീഷന്റെ വിമര്‍ശനം.

---- facebook comment plugin here -----

Latest