Connect with us

National

മഹാരാഷ്ട്രയില്‍ പ്രളയത്തില്‍ കുടുങ്ങിയ 700 തീവണ്ടി യാത്രക്കാരെയും രക്ഷപ്പെടുത്തി

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തില്‍ മഹാലക്ഷ്മി എക്‌സ്പ്രസ് ട്രെയിനില്‍ കുടുങ്ങിയ 700 യാത്രക്കാരെയും രക്ഷപ്പെടുത്തി. എയര്‍ലിഫ്റ്റിംഗ് വഴിയും ഫൈബര്‍ ബോട്ടുകളിലായും മണിക്കൂറുകളോളം നടത്തി ശ്രമഫലമായാണ് രക്ഷപ്പെടുത്തിയത്. നേവിയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ട്രെയിനില്‍ ബാക്കിയുള്ള യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഉടനേതന്നെ മുഴുവന്‍പേരെയും പുറത്തെത്തിക്കുമെന്നും എന്‍ ഡി ആര്‍ എഫ് വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച മുംബൈയില്‍ നിന്ന് കോല്‍ഹാപൂരിലേക്ക് പുറപ്പെട്ടതാണ് മഹാലക്ഷ്മി എക്‌സ്പ്രസ്. എന്നാല്‍ ചംതോലി എത്തിയതോടെ പാളത്തില്‍ വെള്ളം കയറിയതോടെ യാത്ര മുടുങ്ങുകയാണ്.
കനത്ത മഴയെത്തുടര്‍ന്ന് പാളത്തിലും ഇരുവശത്തും അനിയന്ത്രിതമായി വെള്ളമുയര്‍ന്നു. ഉല്‍ഹാസ് നദി കരകവിഞ്ഞ് ഒഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.

 

Latest