Connect with us

Kerala

ആര്‍ എസ് എസിന്റെ ഭീഷണി കേരളത്തില്‍ വേണ്ട: ഡി വൈ എഫ് ഐ

Published

|

Last Updated

തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്റെ വീടിന് മുമ്പില്‍വന്ന് ജയ്ശ്രീം റാം വിളിക്കുമെന്നും എതിര്‍ത്താല്‍ ചന്ദ്രനിലേക്ക് പോകാമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത ബി ജെ പി നേതാവ് ബി ജോപാലകൃഷ്ണനെതിരെ ഡി വൈ എഫ് ഐ. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരേയുള്ള ആര്‍ എസ് എസിന്റെ ഭീഷണികള്‍ കേരളത്തില്‍ വിലപ്പോകില്ല. അടൂര്‍ ഗോപാലകൃഷ്ണനെതിരെ പ്രകോപനകരമായ പ്രതികരണം നടത്തിയ ബി ജെ പി നേതാവിന്റെ വാക്കുകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ഇത്തരം ഭീഷണികള്‍ കേരളത്തില്‍ വേണ്ടെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേരിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ലോകം ആദരിക്കുന്ന മഹാ പ്രതിഭയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ജയ്ശ്രീറാം വിളിപ്പിച്ചു ആള്‍ക്കൂട്ട വിചാരണ നടത്തുന്ന സാഹചര്യത്തെയും വിമര്‍ശിച്ചു പ്രസ്താവനയിറക്കിയതാണ് ബി ജെ പി നേതാക്കളെ അസ്വാസ്ഥരാക്കിയിരിക്കുന്നത്. അടൂരിനും ഏതൊരാള്‍ക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് ഇവിടെ സ്വാതന്ത്ര്യമുണ്ട്. അത് ഇനിയും ആവര്‍ത്തിക്കും.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാന്‍ ബി ജെ പി ശ്രമിക്കേണ്ട. അടൂര്‍ ഗോപാലകൃഷ്ണന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നാവുകളെ നിശബ്ദമാക്കുക എന്നത് ആര്‍ എസ് എസിന്റെ എക്കാലത്തെയും പദ്ധതിയാണ്.ഈ ഹീനമായ ശ്രമങ്ങളെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിനുണ്ടെന്നും ഡി വൈ എഫ് ഐ അറിയിച്ചു.

Latest