സിപിഐ എംഎല്‍എക്ക് മര്‍ദനമേറ്റ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി;പോലീസിന്റെ പോക്ക് ശരിയല്ലെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ

Posted on: July 24, 2019 12:24 pm | Last updated: July 24, 2019 at 2:21 pm

കൊച്ചി: സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിന് പോലീസ് മര്‍ദനത്തില്‍ പരുക്കേറ്റ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അന്വേഷിക്കുന്ന കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഇതില്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം കേരളത്തിലെ പോലീസ് സംവിധാനം നല്ല നിലയിലല്ല മുന്നോട്ട് പോകുന്നതെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ ആരോപിച്ചു. പോലീസിന് വീഴ്ച സംഭവിച്ചാല്‍ ചൂണ്ടിക്കാട്ടാന്‍ സിപിഐ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്താല്‍ ശക്തമായി പ്രതികരിക്കും. സമരം ചെയ്യാനോ അടിവാങ്ങാനോ പ്രവര്‍ത്തകര്‍ക്ക് മടിയില്ലെന്നും എംഎല്‍എ പറഞ്ഞു .