യു എ ഇയും ചൈനയും 16 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

Posted on: July 23, 2019 9:59 pm | Last updated: July 23, 2019 at 9:59 pm

ദുബൈ: യു എ ഇയും ചൈനയും 16 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തില്‍ ചൈനയിലാണ് വിവിധ ധാരണ പത്രങ്ങളില്‍ ഒപ്പിട്ടത്.

സൈനിക പ്രതിരോധ സഹകരണ കരാറില്‍ യു എ ഇ ക്കു വേണ്ടി രാജ്യാന്തര സഹകരണ വിദേശ കാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു എ ഇ യെ പ്രതിനിധീകരിച്ചു. പരിസ്ഥിതി സംരക്ഷണം, സാങ്കേതിക കൈമാറ്റം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലയിലാണ് കരാറായത്. സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.