കൊല്ലം ആയൂര്‍ സ്വദേശി സഊദിയില്‍ നിര്യാതനായി

Posted on: July 22, 2019 5:04 pm | Last updated: July 22, 2019 at 5:04 pm

ജുബൈല്‍: കൊല്ലം ആയൂര്‍ വയ്യാനം സ്വദേശി നവാസ് അബ്ബാസ് (44) സഊദിയിലെ ജുബൈലില്‍ നിര്യാതനായി.
ജുബൈലിലെ കെന്റ്സ് അറേബ്യ എന്ന കമ്പനിയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു. നവാസ് രാവിലെ ഉറക്കമുണരാത്തതിനെ തുടര്‍ന്ന് മുറിയിലുള്ളവര്‍ പരിശോധിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്.

മയ്യിത്ത് ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍.
മയ്യിത്ത് ജുബൈലില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു, നടപടി ക്രമങ്ങളുമായി ജുബൈല്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. മാതാവ്: സഫിയ ബീവി. ഭാര്യ: നജ്മ. മക്കള്‍: അഹമ്മദ് നജാദ്, അഹമ്മദ് നാജിദ്.