പാറ്റ്‌ന: പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബിഹാറില്‍ മൂന്ന് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. ബിഹാറിലെ സരണിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.
പശുക്കളെ മോഷ്ടിക്കാന്‍ എത്തിയവരെന്ന് ആരോപിച്ച് മൂന്ന് പേരെ ആള്‍ക്കൂട്ടം തടഞ്ഞുവെക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. സംഭവത്തില്‍ ഇതുവരെ ആരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല