ക്യാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പാക്കണം: കാനം

Posted on: July 19, 2019 10:56 am | Last updated: July 19, 2019 at 1:46 pm

ന്യൂഡല്‍ഹി: എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും ക്യാമ്പസുകളില്‍ പ്രവര്‍ത്തനാവസരം ഉണ്ടാകണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതില്ലാതിരുന്നതാണ് യൂണിവേഴ്‌സിറ്റി കോളജിലേയും എംജി കോളേജിലേയും പ്രശ്‌നമെന്നും കാനം പറഞ്ഞു.

ഇടതുപക്ഷത്തിനു ജനാധിപത്യ അവകാശം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഫാസിസത്തിന് എതിരെ എങ്ങനെ വര്‍ത്തമാനം പറയാന്‍ കഴിയും എന്നും കാനം രാജേന്ദ്രന്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു. യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തില്‍ പോലീസ് നടപടിയെടുത്തിട്ടുണ്ട്. കോളജ് ക്യാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും കാനം പറഞ്ഞു.