Connect with us

Gulf

ഫാമില്‍ കഞ്ചാവ് കൃഷി ഏഷ്യന്‍ വംശജര്‍ അറസ്റ്റില്‍

Published

|

Last Updated

അല്‍ ഐന്‍ : ഫാമില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്ന വ്യാപാരികളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
37 കഞ്ചാവ് ചെടികളുമായാണ് രണ്ട് ഏഷ്യന്‍ വംശജരെ അറസ്റ്റു ചെയ്തത്. വില്‍പ്പനയെ സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചെറുപ്പക്കാര്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. വിവരങ്ങള്‍ ശേഖരിക്കുന്നതിനും മയക്കുമരുന്ന് വില്‍പ്പനക്കാരെ കണ്ടെത്തുന്നതിനുമായി മയക്കുമരുന്ന് വിരുദ്ധ സംഘം രൂപീകരിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

ഫാമിലെ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് മയക്കുമരുന്ന് കഴിക്കാന്‍ ഡീലര്‍മാര്‍ ഒരു സ്വകാര്യ മുറി സജ്ജീകരിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ ആയുധധാരികളായ അബുദാബി പോലീസ് ഫാമില്‍ അതിക്രമിച്ച് കയറിയാണ് സംഘത്തെ അറസ്റ്റു ചെയ്തത്. മയക്കുമരുന്ന് വ്യാപാരികള്‍ക്കെതിരായ റെയ്ഡുകള്‍ ശക്തമാക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. പണത്തില്‍ മാത്രം കണ്ണ് വെച്ച് യൂവാക്കളെ നശിപ്പിക്കുന്ന മയക്ക് മരുന്ന് വ്യാപാരികളോട് ഞങ്ങള്‍ ഒരിക്കലും സഹിഷ്ണുത കാണിക്കില്ല അബുദാബി പോലീസ് വ്യക്തമാക്കി.

Latest