യൂനിവേഴ്‌സിറ്റി കോളജ് സംഭവം: പ്രതികളുടെ നിയമന് നടപടി മാറ്റിവെക്കുമെന്ന് പി എസ് സി ചെയര്‍മാന്‍

Posted on: July 15, 2019 5:47 pm | Last updated: July 15, 2019 at 7:22 pm

തിരുവനന്തപുരം: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ എസ് എഫ് ഐക്കാര്‍ പോലീസ് പരീക്ഷയിലെ ഉന്നത റാങ്കുകളില്‍ എത്തിപ്പെട്ടതു സംബന്ധിച്ച് പി എസ് സി വിജിലന്‍സ് വിഭാഗം അന്വേഷിക്കും. ഒരുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി പി എസ് സി ചെയര്‍മാന്‍ കെ സക്കീര്‍ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിക്കും വരെ പ്രതികളായ ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവര്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കില്ല. എന്നാല്‍ ഇവര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റിനല്‍കിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് റാങ്ക് പട്ടികയില്‍ ഒന്നാമനാണ്. രണ്ടാം പ്രതി എ എന്‍ നസീം 28ാം റാങ്കുകാരനായും പി പി പ്രണവ് രണ്ടാം റാങ്കുകാരനായും പട്ടികയിലുണ്ട്.