സഊദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു; ഡീസല്‍ വിലയില്‍ മാറ്റമില്ല

Posted on: July 14, 2019 7:00 pm | Last updated: July 14, 2019 at 7:00 pm

ദമാം :സഊദിയില്‍ ആഭ്യന്തര വിപണിയില്‍ പെട്രോള്‍ വര്‍ധിപ്പിച്ചു . ഒക്ടീന്‍ 91 വിഭാഗത്തിലുള്ള പെട്രോളിന് 1.53 റിയാലായാണ് പുതുക്കിയ നിരക്ക്. ഒക്ടീന്‍ 95 ന്റെ വില ലിറ്ററിന് 2.18 റിയാലുമാക്കി വര്‍ദ്ധനവ് വരുത്തിയതായി സഊദി അറാംകോ അറിയിച്ചു .

സഊദിയിലെ എണ്ണ കമ്പനിയായ സഊദി ആറാംകോയാണ് 2019 ലെ മൂന്നാം പാദ വിപണി വില പുതുക്കി നിശ്ചയിച്ചത് .അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം വില വര്‍ധനവിനെ തുടര്‍ന്നാണ് എണ്ണ വിലയില്‍ വര്‍ധനവ് . പെട്രോള്‍ വില വര്‍ധനവ് നിലവില്‍ വന്നതോടെ പെട്രോള്‍ പമ്പുകളില്‍ വാണിജ്യ മന്ത്രാലയം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.