നജ്മ ഹജ്ജ് ഉംറ : ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു

Posted on: July 13, 2019 3:45 pm | Last updated: July 13, 2019 at 3:45 pm

ദമാം : കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി ഹജ്ജ് രംഗത്ത് സ്തുത്യര്‍ഹമായ സേവനം നടത്തി വരുന്ന നജ്മ ഹജ്ജ് ഉംറ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി അംഗീകൃത ഹംലക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന നജ്മ ഹജ്ജ് സര്‍വീസ് വഴി ഇതിനകം നിരവധി തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട് .എല്ലാ ആഴ്ച്ചകളിലും നടക്കുന്ന പ്രത്യേക ഹജ്ജ് പഠന ക്ലാസ്സുകള്‍ക്ക് പുറമെ, മിനയിലും അറഫയിലും അമീറുമാരുടെയും, വളണ്ടിയര്‍മാരുടെ സേവനങ്ങളും കൃത്യമായി നല്‍കി വരുന്നുണ്ട്

ദമാം ഐ.സി.എഫ് ഓഡിറ്റോറിയത്തില്‍ നടന്ന ഹജ്ജ് പഠന ക്ലാസ് ഐ.സി.എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അഹ്‌സനിയുടെ അധ്യക്ഷതയില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഹമീദ് വടകര ഉത്ഘാടനം ചെയ്തു.ഹാരിസ് ജൗഹരി ഹജ്ജ് ക്ലാസ്സിന് നേതൃത്വം നല്‍കി,അന്‍വര്‍ കളറോഡ് ,സലീം പാലച്ചിറ,നാസര്‍ മസ്താന്‍ മുക്ക് ,ബശീര്‍ ബുഖാരി ,സൈദ് സഖാഫി ,ഉമര്‍ സഅദി, കെ.എം.കെ മഴൂര്‍, എന്നിവര്‍ സംബന്ധിച്ചു , ശരീഫ് സഖാഫി സ്വാഗതവും , അഷ്‌റഫ് പട്ടുവം നന്ദിയും പറഞ്ഞു