വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം: എസ്എഫ്‌ഐക്കെതിരെ എഐഎസ്എഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: July 13, 2019 12:37 pm | Last updated: July 13, 2019 at 5:57 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ അഖില്‍ എന്ന വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ പ്രതിഷേധവുമായി എഐഎസ്എഫ്.

എഐഎസ്എഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.