എസ് വൈ എസ് ലീഡേഴ്‌സ് മീറ്റ് നാളെ

Posted on: July 12, 2019 3:56 pm | Last updated: July 12, 2019 at 3:57 pm

കോഴിക്കോട്: എസ് വൈ എസ് സംസ്ഥാന ലീഡേഴ്‌സ് മീറ്റ് നാളെ കോഴിക്കോട്ട് നടക്കും. അടുത്ത ആറ് മാസക്കാലം സഘടന നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തന പദ്ധതി രൂപവത്കരണം ലക്ഷ്യമാക്കി നടക്കുന്ന മീറ്റിൽ മുഴുവൻ ജില്ലാ സാരഥികളും സംബന്ധിക്കും.

ജില്ലായുവജന റാലിയുടെ കർമ്മപദ്ധതി ലീഡേഴ്‌സ് മീറ്റിൽ ജില്ലാ ജനറൽ സെക്രട്ടറിമാർ അവതരിപ്പിക്കും. കാലത്ത് ഒമ്പത് മണിക്ക് സമസ്ത സെന്റർ ഓഡിറ്റോറിയത്തിലാണ് സംഗമം. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിക്കും. മജീദ് കക്കാട്, റഹ്മത്തുല്ല സഖാഫി, ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സ്വാദിഖ് വെളിമുക്ക്, എസ് ശറഫുദ്ദീൻ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സ്വാദിഖ് സഖാഫി, ആർ.പി ഹുസൈൻ സെഷനുകൾക്ക് നേതൃത്വം നൽകും.

സെക്രട്ടറിമാരുടെ യോഗം

കോഴിക്കോട്: എസ് വൈ എസ് സേവനം, സാമൂഹിക വകുപ്പുകളുടെ ജില്ലാ സെക്രട്ടറിമാരുടെ യോഗം നാളെ ഉച്ചക്ക് രണ്ട്മണി മുതൽ കോഴിക്കോട് യൂത്ത് സ്‌ക്വയറിൽ ചേരും. മുഴുവൻ അംഗങ്ങളും സംബന്ധിക്കണമെന്ന് സെക്രട്ടറിമാരായ സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, അബൂബക്കർ മാസ്റ്റർ പടിക്കൽ എന്നിവർ അറിയിച്ചു.