ധോണി റണ്ണൗട്ടാകുന്നത് കണ്ട് കുഴഞ്ഞു വീണ് മരിച്ചത് രണ്ട് പേര്‍

Posted on: July 11, 2019 10:14 am | Last updated: July 11, 2019 at 8:54 pm

കൊല്‍ക്കത്ത/ബിഹാര്‍ : ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനലില്‍ ധോണി ഔട്ടാകുന്നത് കണ്ട് രണ്ട് പേര്‍ മരിച്ചു. കൊല്‍ക്കത്ത സ്വദേശിയായ 33 കാരന്‍ ശ്രീകാന്ത് മെയ്റ്റില്‍ ബിഹാര്‍ സ്വദേശി അഷോക് പസ്വാന്‍ (49) എന്നീ ക്രിക്ക്രറ്റ് ആരാധകരാണ് കളികാണുന്നതിനിടെ മരിച്ചത്.

കൊല്‍ക്കത്തയിലെ സൈക്കിള്‍ കട ഉടമയായ ശ്രീകാന്ത് ധോണി പുറത്തായത് കണ്ട് നിലവിളിച്ച് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട് ചെയ്തത്.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലെ നിര്‍ണായക നിമിഷത്തില്‍ ധോണി റൗണ്ണാട്ടായപ്പോള്‍ ശ്രീ ശ്രീകാന്ത് മൊബൈല്‍ ഫോണില്‍ കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്ന് സമീപത്തെ കടയുടമയായ സച്ചിന്‍ ഘോഷ് പറഞ്ഞു. ബോധരഹിതനായി വീണ ശ്രീകാന്തിനെ ഉടന്‍ സമീപത്തുള്ള ഖാനാകുല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബീഹാറിലെ കിഷന്‍ഗഞ്ച് സ്വദേശിയായ അശോക് പസ്വാന് ധോണി പുറത്തായതിനെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ അശോകിനെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്ന്ടിഞ്ഞ മത്സരത്തില്‍ ജഡേജ-ധോണി കൂട്ടുകെട്ട് ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. ജഡേജ പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ധോണിയിലൊതുങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവവറില്‍ ധോണിയും പുറത്തായതോടെയാണ് ഇന്ത്യ തോല്‍വി ഉറപ്പിച്ചത്. 49 ആം ഓവറില്‍ റണിനായി ഓടുന്നതിനിടെ മാര്‍ടിന്‍ ഗപ്റ്റിലിന്റെ ഏറ് നേരിട്ട് സ്റ്റംപില്‍ പതിച്ചാണ് ധോണി പുറത്തായത്.