Connect with us

Kerala

കുഞ്ഞ് ജീവനുവേണ്ടി രക്ഷാദൗത്യവുമായി വീണ്ടും ആംബുലന്‍സ്

Published

|

Last Updated

തിരുവനന്തപുരം: ഹൃദയ വാല്‍വിന് തകരാറുള്ള രണ്ട് ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ രക്ഷിക്കാന്‍ വീണ്ടുമൊരു ആംബുലന്‍സ് ദൗത്യം.

കാസര്‍കോട് ഉദുമ സ്വദേശി നാസറിന്റെയും മുനീറയുടെയും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനാണ് ഈ ദൗത്യമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമെന്ന സന്നദ്ധ സംഘടനയുടെ ഫെയ്‌സ്ബുക് പേജില്‍ പറയുന്നു. ആംബുലന്‍സിന്റെ യാത്രയുടെ തത്സമയ വീഡിയോയും പേജിലുണ്ട്.
കാസര്‍കോട് നിന്നും രാത്രി പുറപ്പെട്ട പാണക്കാട് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആംബുലന്‍സ് (കെ എല്‍ 60 ജെ 7739) ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്.

---- facebook comment plugin here -----

Latest