കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുണ്യഭൂമിയിലെത്തി

Posted on: July 8, 2019 12:00 am | Last updated: July 8, 2019 at 12:00 am

മദീന : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം മദീനയിലെത്തി.ആദ്യ സംഘത്തെ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും,മദീനയിലെ മലയാളി ഹജ്ജ് വളണ്ടിയര്‍രും ചേര്‍ന്ന് സ്വീകരിച്ചു .

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സഊദി എയര്‍ലൈന്‍സിന്റെ രണ്ടു വിമാനങ്ങളിലായി അറുനൂറ് പേരടങ്ങിയ രണ്ട് സംഘങ്ങള്‍ ഉച്ചക്ക് 2:30 നും, 3 മണിക്കും യാത്ര തിരിച്ചത്. വൈകീട്ട് സഊദി സമയം 4:40 ന് ആദ്യ ഹാജിമാരുടെ വിമാനം ഹജ്ജ് ടെര്‍മിനലില്‍ ഇറങ്ങിയത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഹാജിമാരെ ഹജ്ജ് മുതവ്വിഫ് വാഹനത്തില്‍ മദീനയിലെ മസ്ജിദ്ന്നബവിക്ക് സമീപത്തെ നദ സൊഹാര്‍ ഹോട്ടലില്‍ എത്തിച്ചു. ഈ വര്‍ഷം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എംബാര്‍ക്കേഷന്‍ നിലനിര്‍ത്തിയതോടെ കേരളത്തിലെ ഹജ്ജ് എംബാര്‍കേഷന്‍ പോയന്റുകളുടെ എണ്ണം രണ്ടായി