Connect with us

Kerala

മർകസ് നാൽപത്തിമൂന്നാം വാർഷിക സമ്മേളനം 2020 ഏപ്രിലിൽ

Published

|

Last Updated

കോഴിക്കോട്: ജാമിഅ മർകസ് നാൽപത്തിമൂന്നാം വാർഷിക പത്തൊന്പതാം സനദ് ദാന മഹാസമ്മേളനം 2020 ഏപ്രിൽ മൂന്ന് മുതൽ അഞ്ച് വരെ നടക്കുമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന മർകസ് എക്‌സിക്യൂട്ടിവ് മീറ്റിംഗിൽ തീരുമാനിച്ചത് പ്രകാരം മർകസ് അഹ്ദലിയ്യ ആത്മീയ സമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്.

അന്തരാഷ്ട്ര രംഗത്തെ പ്രമുഖരായ പണ്ഡിതരും ആത്മീയ നേതാക്കളും അക്കാദമീഷ്യൻമാരും രാഷ്ട്ര നേതാക്കളും സംബന്ധിക്കുന്ന സമ്മേളനം ഇന്ത്യയിലെ ഏറ്റവും വലിയ വൈജ്ഞാനികമത സാംസ്‌കാരിക സമ്മേളനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിലും മധേഷ്യയിലും ആഫ്രിക്കയിലും ആസ്‌ട്രേലിയയിലും അമേരിക്കയിലും സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി വിവിധ സംഗമങ്ങൾ അടുത്ത മാസങ്ങളിലായി നടക്കും.

നിരവധി വൈജ്ഞാനിക ശാഖകളിലായി ഇരുനൂറ് സ്ഥാപങ്ങളിൽ 40000 വിദ്യാർത്ഥികളാണ് നിലവിൽ മർകസിന്റെ കീഴിൽ പഠനം നടത്തുന്നത്. ഒരു ലക്ഷത്തിലധികം വരുന്ന പൂർവ്വവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്നു. വിദ്യാഭ്യാസം, ജീവകാരുണ്യം, മതകീയസാംസ്‌കാരിക പ്രവർത്തനങ്ങൾ തുടങ്ങി മർകസ് മുന്നോട്ടു വെക്കുന്ന വ്യത്യസ്ത പദ്ധതികൾ ആഗോള തലത്തിലേക്ക് വിശാലമായി വ്യാപിക്കാനുള്ള പദ്ധതികൾക്കും ഗവേഷണ സ്വഭാവമുള്ള നിരവധി വിദ്യാഭ്യാസ സംരംഭങ്ങൾക്കും സമ്മേളനത്തിന്റെ ഭാഗമായി തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.