ഖത്തറിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ച സംഭവം; മലപ്പുറം സ്വദേശികളായ നാല് പേര്‍ പിടിയില്‍

Posted on: July 5, 2019 9:26 am | Last updated: July 5, 2019 at 12:16 pm

കൊച്ചി: ഖത്തറിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നാല് പ്രതികളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. നെടുമ്പാശേരിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

മലപ്പുറം സ്വദേശികളായ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ജനുവരിയിലാണ് ഖത്തറിലേക്ക് ഒന്നര കിലോ ഹാഷിഷ് കടത്താന്‍ ശ്രമിച്ചത്. ഇടപാടില്‍ ഇടനിലക്കാരനായ ഒരാളെ നേരത്തെ പിടിയിലായിരുന്നു.