കാണാതായ ജര്‍മന്‍ യുവതിക്കായി ലുക്കൗട്ട് നോട്ടീസ്

Posted on: July 4, 2019 3:10 pm | Last updated: July 4, 2019 at 8:06 pm

തിരുവനന്തപുരം: കേരളത്തില്‍ വച്ച് കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നോട്ടീസിന്റെ പകര്‍പ്പുകള്‍ രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും അയച്ചിട്ടുണ്ട്. കൂടാതെ ഇന്റര്‍പോളിന്റെതടക്കമുള്ള സഹായങ്ങളും പോലീസ് തേടിയിട്ടുണ്ട്.

മൂന്നു മാസം മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ലിസയെ പിന്നീട് കാണാതാവുകയായിരുന്നു. ലിസയുടെ മാതാവാണ് ഇതുസംബന്ധിച്ച് ജര്‍മന്‍ പോലീസിനും എംബസിക്കും പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പോലീസ് അന്വേഷണം ആരംഭിച്ചത്.

അഡീഷണല്‍ പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്റെ നേതൃത്വത്തില്‍ നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയില്‍, എസ് എസ് പി. ഇളങ്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.