Connect with us

Saudi Arabia

സഊദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട അഷറഫിന്റെ ജനാസ ഖബറടക്കി

Published

|

Last Updated

ദമാം: സഊദിയിലെ ജിസാനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലപ്പുറം കോഡൂര്‍ വലിയാട് സദേശി അരീക്കന്‍ അഷ്റഫിന്റെ ജനാസ സഊദിയില്‍ ഖബറടക്കി. മസ്ജിദ് ജാമിഅത്തുല്‍ ബിര്‍ക്കില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിലും കബറടക്ക കര്‍മ്മങ്ങളിലും ബന്ധുക്കളും സ്വദേശികളും നിരവധി മലയാളികളും പങ്കെടുത്തു. ജിദ്ദയില്‍ നിന്നും ജിസാനിലേക്ക് മടങ്ങവെ ജിദ്ദ-ജിസാന്‍ റൂട്ടിലെ അല്‍ ബിര്‍ക്കില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജിസാനിലെ സമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. കെ എം സി സി വലിയാട് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും വലിയാട് കാരുണ്യ ഗ്രൂപ്പ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.

മൂന്ന് മാസം മുന്‍പാണ് അഷ്റഫ് നാട്ടില്‍ പോയി വന്നത്. പിതാവ് അരീക്കന്‍ ആലി, മാതാവ് : പരേതയായ നഫീസ, ഭാര്യ.: മന്‍സീന, മക്കള്‍: ആദില്‍ഷാന്‍ ( മഅദിന്‍ പബ്ലിക്ക് സ്‌കൂള്‍), ആബില്‍

Latest