Connect with us

Ongoing News

കിവീസിനെ 119 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് സെമിഫൈനലില്‍

Published

|

Last Updated

ഡര്‍ഹാം: ന്യൂസിലാന്‍ഡിനെ 119 റണ്‍സിന് തകര്‍ത്ത് ആതിഥേയരായ ഇംഗ്ലണ്ട് ലോകപ്പ് സെമിയില്‍. ഇതോടെ സെമി ഫൈനലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി ഇംഗ്ലണ്ട്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 306 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ കിവികള്‍ 45 ഓവറില്‍ 186 റണ്‍സെടുത്ത് പുറത്തായി. 14 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപണര്‍മാരെയും ന്യൂസിലാന്‍ഡിന് നഷ്ടമായി. മാര്‍ടിന്‍ ഗുപ്റ്റിലും(8),ഹെന്റി നിക്കോള്‍സും (0) തുടക്കം മോശമാക്കി. 61 റണ്‍സിന് മൂന്നാം വിക്കറ്റും നഷ്ടമായതോടെ കിവീസിന്റെ പോക്ക് തോല്‍വിയിലേക്കെന്നുറപ്പായി.
65 പന്തുകള്‍ നേരിട്ട് 57 റണ്‍സെടുത്ത ടോം ലാഥമാണ് കിവീസിന്റെ ടോപ് സ്‌കോറര്‍.

റോസ് ടെയ്ലര്‍ (28), ജെയിംസ് നീഷാം (19), കോളിന്‍ ഗ്രാന്ദോം (3), മിച്ചല്‍ സാന്റ്നര്‍ (12) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് 3 വിക്കറ്റുകള്‍ വീഴ്ത്തി.

ഒമ്പത് മത്സരങ്ങളില്‍ 12 പോയിന്റ് നേടിയാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. ന്യൂസിലാന്‍ഡ് തോറ്റതോടെ പാകിസ്ഥാന് നേരിയ സെമി പ്രതീക്ഷയുണ്ട്. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ വലിയ മാര്‍ജിനില്‍ അവര്‍ക്ക് തോല്‍പിക്കണം.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. 121 റണ്‍സാണ് ഓപണര്‍മാര്‍ നേടിയത്. 30 ഓവര്‍ വരെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 194 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ മധ്യനിര താരങ്ങളെ കിവീസ് ബൗളര്‍മാര്‍ പിടിച്ചു കെട്ടി. മധ്യനിരയില്‍ ഓയിന്‍ മോര്‍ഗന്‍ (41) മാത്രമാണ് തിളങ്ങിയത്. ജോണി ബെയര്‍സ്റ്റോയുടെ (106) സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് മികവിലാണ് ഇംഗ്ലണ്ട് മുന്നൂറ് കടന്നത്. ന്യൂസിലന്‍ഡിനായി ട്രന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ജയിംസ് നീഷാം എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.