നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്‌ഐയും പോലീസുകാരനും അറസ്റ്റില്‍

Posted on: July 3, 2019 10:37 am | Last updated: July 3, 2019 at 3:25 pm

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ രണ്ട് പോലീസുകാര്‍ അറസ്റ്റില്‍ എസ് ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത് . സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടികൂടിയ രാജ്കുമാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ എസ്‌ഐ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

നെടുങ്കണ്ടം പോലീസ് ജൂണ്‍ 12 മുതല്‍ 16വരെയാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചെത്തിയ പോലീസുകാര്‍ ചോദ്യം ചെയ്യലിന്റെ പേരില്‍ രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. രാത്രി ഉറങ്ങാന്‍ അനുവദിക്കാതെയായിരുന്നു മര്‍ദനമെന്ന് തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. ഭക്ഷണം നല്‍കാതെ മര്‍ദിക്കുകയും മുളകരച്ച് രാജ്കുമാറിന്റെ രഹസ്യ ഭാഗങ്ങളില്‍ തേക്കുകയും ചെയ്തിരുന്നതായും സൂചനയുണ്ട്. പീരുമേട് ജയിലില്‍വെച്ചാണ് രാജ്കുമാര്‍ മരിച്ചത്. അതേ സമയം ആരോപണ വിധേയനായ എസ്പിക്കെതിരെ നടപടിയുണ്ടായിട്ടില്ല. എസ്പിയുടെ അറിവോടെയായിരുന്നു മര്‍ദനമെന്ന് ആരോപണമുയര്‍ന്നിരുന്നു.