അണ്ടര്‍ 21 യൂറോ: സ്‌പെയിന്‍ ചാമ്പ്യന്‍മാര്‍ ചാമ്പ്യന്‍മാര്‍

Posted on: July 2, 2019 11:58 am | Last updated: July 2, 2019 at 11:58 am

ഉദൈന്‍: അണ്ടര്‍ 21 യൂറോപ്യന്‍ ഫുട്‌ബോള്‍ കിരീടം സ്‌പെയ്‌നിന്. കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. ഇതോടെ, അഞ്ച് തവണ കപ്പുയര്‍ത്തിയ ഇറ്റലിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സ്‌പെയ്‌നിന് സാധിച്ചു.

2013 ല്‍ നാലാം തവണ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിരീടം വീണ്ടെടുത്തു. ഫാബിയന്‍ റൂയിസ്, ഡാനി ഒല്‍മോ സ്‌പെയ്‌നിനായി സ്‌കോര്‍ ചെയ്തു.

ഇറ്റലിയുടെ ആശ്വാസ ഗോള്‍ ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് നദീം ആമിറി നേടി. ഏഴാം മിനുട്ടില്‍ ഫാബിയന്‍ നല്‍കിയ ലീഡ് അറുപത്തൊമ്പതാം മിനുട്ടില്‍ ഒല്‍മോയിലൂടെ ഇരട്ടിയായി.

രണ്ട് വര്‍ഷം മുമ്പ് ജര്‍മനിയോട് ഫൈനലിലേറ്റ തോല്‍വിക്കുള്ള കണക്ക് തീര്‍ക്കലായി സ്‌പെയ്‌നിന് ഈ ഫൈനല്‍ ജയം.