ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; എം പി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു -VIDEO

Posted on: July 1, 2019 6:19 am | Last updated: July 1, 2019 at 11:28 am

ജയ്പൂർ: ബി ജെ പി. എം പി മഹന്ദ് ബാലക്‌നാഥ്‌ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. അൽവറിൽ നിന്നുള്ള എം പിയായ ബാലക്‌നാഥും സഹായിയും സഞ്ചരിച്ച ഹെലികോപ്റ്റർ പറന്നുയർന്ന ഉടനെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തുടർന്ന് പൈലറ്റിന്റെ സമയോചിത ഇടപെടലാണ് ഹെലികോപ്റ്ററിനെ നിയന്ത്രണത്തിലാക്കിയത്. ഇന്നലെ കാലത്ത് 10.30നാണ് സംഭവം. നിയന്ത്രണം വിട്ട ഹെലികോപ്റ്റർ ആകാശത്ത് വട്ടം കറങ്ങി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.