Connect with us

Ongoing News

ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി; ഇംഗ്ലണ്ടിന്റെ ജയം 31 റണ്‍സിന്‌

Published

|

Last Updated

ബര്‍മിങ്ങാം: രോഹിത് ശര്‍മയുടെ സെഞ്ച്വറിയും മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടവും വിഫലം. ആതിഥേയരുടെ റണ്‍മലക്ക് മുന്നില്‍ 31 റണ്‍സ് അകലെ ഇന്ത്യന്‍ ബാറ്റിംഗ് അവസാനിച്ചു. ഇതോടെ ഈ ലോകകപ്പില്‍ ആദ്യമായി ഇന്ത്യ തോല്‍വിയുടെ രുചിയറിഞ്ഞു. നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റിന് 306 റണ്‍സാണ് ഇന്ത്യ നേടാനായത്.

109 പന്തില്‍ 102 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. രോഹിത്തിന്റെ ഊ ലോകകപ്പിലെ മൂന്നാം സെഞ്ച്വറിയാണിത്. ഒരു ലോകകപ്പില്‍ ഇതില്‍ കൂടുതല്‍ സെഞ്ച്വറികള്‍ ഒരു ഇന്ത്യക്കാരനും നേടാനായിട്ടില്ല. സൗരവ് ഗാംഗുലി (2003) മാത്രമാണ് മൂന്ന് സെഞ്ച്വറിയുമായി രോഹിതിനൊപ്പമുള്ള ഇന്ത്യക്കാരന്‍.

ഈ തോല്‍വി ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ അയല്‍ രാജ്യങ്ങളുടെ സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ചു. തോറ്റാല്‍ പുറത്താകുമെന്ന നിലയിലുണ്ടായിരുന്ന ഇംഗ്ലണ്ടിന് സെമി സാധ്യത നിലനിര്‍ത്താനായി. അടുത്ത മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തോല്‍പിച്ചാല്‍ ഇംഗ്ലീഷുകാര്‍ക്ക് സെമിയിലെത്താം.

ഇന്ത്യക്ക് ഇനിയൊരു മത്സരം ജയിച്ചാല്‍ സെമിയുറപ്പിക്കാം. ശ്രീലങ്കക്കും ബംഗ്ലാദേശിനുമെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.

നായകന്‍ വിരാട്‌കോലിയുടെയും (66) രോഹിത് ശര്‍മയുടെയും രണ്ടാം വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ട്് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചെങ്കിലും ഇംഗ്ലണ്ട് സ്‌കോര്‍ മറികടക്കാനായില്ല.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഓപ്പണിംഗ് വിക്കറ്റില്‍ ജേസണ്‍ റോയിയുടെയും ബെയഞസ്റ്റോയുടെയും സെഞ്ച്വറി കൂട്ടുകെട്ടിന്റെ (160) അടിത്തറയില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 337 റണ്‍സ് എടുത്തത്. റോയിയെ (66) പുറത്താക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. രണ്ടാം വിക്കറ്റില്‍ റൂട്ടും ചേര്‍ന്ന് ബെയര്‍‌സ്റ്റോ 45 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 111 റണ്‍സെടുത്ത ബെയര്‍‌സ്റ്റോയെയും രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇയാന്‍ മോര്‍ഗനെയും ഷമി മടക്കി. നാലാം വിക്കറ്റില്‍ റൂട്ടും ബെന്‍സ്റ്റോക്ക്‌സും ചേര്‍ന്ന് 70 റണ്‍സ് കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ പിന്നെയും ശക്തമായി മുന്നോട്ടുകൊണ്ടുപോയി. 45-ാം ഓവറില്‍ റൂട്ടിനെ പുറത്താക്കി ഷമി തന്നെ വീണ്ടും താരമായത്. പകരമെത്തി എട്ട് പന്തില്‍ നിന്ന് 20 റണ്‍സെടുത്ത് നില്‍ക്കുന്‌പോള്‍ ജോസ് ബട്്‌ലറെയും ഷമി തന്നെ തിരിച്ചയച്ചു. 49ാം ഓവറില്‍ ക്രിസ് വോക്‌സിനെയും (7) പുറത്താക്കി ഷമി അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തി. ആറ് വിക്കറ്റിന് 334 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് അവസാന ഓവറില്‍ ജസ്പ്രീത് ബുംറ വിട്ടുകൊടുത്തത് മൂന്ന് റണ്‍സ് മാത്രം. സ്റ്റോക്‌സിനെ ജഡേജയുടെ കൈകളിലെത്തിച്ച് വിക്കറ്റും സ്വന്തമാക്കി.
ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ ആദ്യ തിരിച്ചടി കിട്ടി. ഒന്പത് പന്തുകള്‍ നേരിട്ട് ഒരു റണ്‍സും നേടാനാകാത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റായിരുന്നു അത്. പകരമെത്തിയ നായകന്‍ വിരാട് കോലിയും ഓപണര്‍ രോഹിത് ശര്‍മയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 138 റണ്‍സെടുത്തു. 29ാം ഓവറില്‍ കോലി (66) പുറത്താകുന്‌പോള്‍ ഇന്ത്യ രണ്ടിന് 146. ടീം സ്‌കോര്‍ 200 തൊടുന്നതിന് തൊട്ടുമുന്പാണ് രോഹിത് ശര്‍മയുടെ മടക്കം. അതിനിടയില്‍, 106 പന്തില്‍ നിന്ന് സെഞ്ച്വറി തികച്ചിരുന്നു. 109 പന്തില്‍ നിന്ന് 102 റണ്‍സാണ് രോഹിതിന്റെ സന്പാദ്യം. ഈ ലോകകപ്പില്‍ രോഹിതിന്റെ മൂന്നാമത്തെ സെഞ്ചുറിയാണിത്. ഏകദിന കരിയറിലെ 25ാം സെഞ്ചുറിയും.

വിജയ് ശങ്കറിന് പകരം നാലാം വിക്കറ്റില്‍ ഇറങ്ങിയ ഋഷഭ് പന്തിനും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 29 ബോളുകള്‍ നേരിട്ട പന്ത് 32 റണ്‍സെടുത്ത് പുറത്താകുമ്പോള്‍ ഇന്ത്യ 226/4. ഹാര്‍ദിക് പാണ്ഡ്യ പൊരുതാനുറച്ചെങ്കിലും 33 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത് പുറത്തായി. 31 പന്തില്‍ 42* റണ്‍സെടുത്ത് എം എസ് ധോനിയും 13 പന്തില്‍ 12 നേടി കേദാര്‍ ജാദവും പുറത്താകാതെ നിന്നു.

 

 

 

 

 

 

Latest