സഊദിയില്‍ വാഹനാപകടം: രണ്ട് മരണം

Posted on: June 29, 2019 11:10 pm | Last updated: June 29, 2019 at 11:10 pm

മക്ക: സഊദി അറേബ്യയില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ട് സ്വദേശികള്‍ മരിച്ചു. അദം ഗവര്ണറേറ്റിലെ അല്‍ അല്‍ ഐനിലെ അല്‍ഫജിലാണ് സ്വദേശി യുവാക്കല്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു,. സുരക്ഷാ ഉദ്യോഗസ്ഥരും ,സിവില്‍ ഡിഫന്‍സും രക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തി മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി.