Connect with us

National

പൂനെയില്‍ മതിലിടിഞ്ഞു വീണ് മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം ധനസഹായം

Published

|

Last Updated

പൂനെ: മഹാരാഷ്ട്രയില്‍ പൂനെയിലെ കോന്ദ്വ മേഖലയില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ മതിലിടിഞ്ഞു വീണ് മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

17 പേരാണ് ദുരന്തത്തില്‍ മരിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് ഒരു കെട്ടിടത്തിന്റെ നാല്‍പത് അടിയോളം ഉയരമുള്ള
മതില്‍ തൊട്ടടുത്ത കുടിലുകള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.