ദമാമിൽ ഫുട്‌ബോൾ കളിക്കിടെ മലയാളി യുവാവ്  ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് മരിച്ചു

Posted on: June 28, 2019 8:25 pm | Last updated: June 28, 2019 at 8:25 pm
ദമാം : ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം ജില്ലയിലെ  നിലമ്പൂർ  കാളികാവ് സ്വദേശി പതിനൊന്നാം മൈലിലെ അരിമണൽ നീലേങ്കോടൻ സ്വാദിഖ് (29 )  ആണ് മരിച്ചത്. ദമ്മാം അൽഖോബാറിലെ തുഖ്ബയിൽ ഫുട്‌ബോൾ മത്സരം നടന്നു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരിന്നു. ഉടൻ തന്നെ അടുത്തുള്ള കിങ്‌ ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഫൊർസ എഫ്‌സിയുടെ മികച്ച കളിക്കാരനായിരുന്നു സ്വാദിഖ്. ദമ്മാമിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അവിവാഹിതനാണ്. പിതാവ് :നീലേങ്കോടൻ കുഞ്ഞിമുഹമ്മദ്, മാതാവ്: ജമീല, സഹോദരങ്ങൾ: സിദ്ധീഖ് , ആരിഫ, ഹസീന