തന്റേത് പാര്‍ട്ടിക്ക് വിധേയനായ പ്രവര്‍ത്തനങ്ങള്‍; പികെ ശ്യാമളക്ക് തെറ്റ് പറ്റിയെന്ന് ആവര്‍ത്തിച്ച് പി ജയരാജന്‍

Posted on: June 28, 2019 12:18 pm | Last updated: June 28, 2019 at 7:07 pm

കണ്ണൂര്‍: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തന്‍െ നിലപാടിലുറച്ച് പി ജയരാജന്‍. സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നല്‍കുന്ന വിഷയത്തില്‍ വീഴ്ച പറ്റി. അക്കാര്യം അംഗീകരിക്കണം. പാര്‍ട്ടി വേറെ തദ്ദേശസ്ഥാപനങ്ങളുടെ നടത്തിപ്പ് വേറെ നഗരസഭാ അധ്യക്ഷ എന്ന നിലയില്‍ പികെ ശ്യാമളക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. അത് ടിച്ചര്‍ ഉള്‍ക്കൊള്ളണം. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് പി ജയരാജന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്.

തന്റെ ജനകീയതയില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ടാകേണ്ട കാര്യമില്ല. . പാര്‍ട്ടിക്ക് അതീതനായല്ല വിധേയനായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആന്തൂര്‍ വിഷയവുമായി ബന്ധപ്പെട്ട് വിഭാഗീയത രൂക്ഷമായിരിക്കെ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് യോഗം തുടങ്ങി. നഗരസഭാ അധ്യക്ഷ പി കെ ശ്യാമളക്ക് വീഴ്ചപറ്റിയെന്ന കഴിഞ്ഞ ജില്ല സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി തള്ളിയതില്‍ കീഴ്ഘടകങ്ങളില്‍ അതൃപ്തിയുണ്ട്.