കെഎസ്ആര്‍ടിസി ബസ് ടിപ്പറിന് പിന്നിലിടിച്ചു;പത്ത് പേര്‍ക്ക് പരുക്ക്

Posted on: June 26, 2019 10:33 am | Last updated: June 26, 2019 at 10:33 am

കൊച്ചി: കൂത്താട്ടുകുളത്ത് എംസി റോഡില്‍ ടിപ്പര്‍ ലോറിയുടെ പിറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യാത്രക്കാര്‍ക്ക് പരുക്ക്.

ബസിലുണ്ടായിരുന്ന 10 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. പാലായില്‍ നിന്നും മൂവാറ്റുപുഴയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.